ന്യൂഡൽഹി: യു എ ഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് (നാളെ) മുതല്‍ ഈ നിരക്ക് പ്രാബല്യത്...
ന്യൂഡൽഹി: യു എ ഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് (നാളെ) മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വരും. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3.60 ദിർഹമാണ് ഈ മാസത്തെ വില. ജൂലായില്‍ ഇത് 3.40 ദിർഹമായിരുന്നു.
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.29 ദിർഹത്തില്‍ നിന്ന് 3.49 ദിർഹമായും ഇ - പ്ലസ് പെട്രോള്‍ ലിറ്ററിന് 3.21 ദിർഹത്തില്‍ നിന്ന് 3.41 ദിർഹമായും ഉയർന്നു. ഡീസല്‍ വില ലിറ്ററിന് 3.60 ദിർഹമായാണ് ഉയർന്നത്.
എല്ലാ മാസവും അവസാനത്തോടെ യു എ ഇയില്‍ ഇന്ധനവില പുനർനിർണയിക്കാറുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങള്‍ മുൻനിർത്തിയാണ് വില നിർണയിക്കുന്നത്. ഫെബ്രുവരിയില്‍ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ 60 ശതമാനത്തോളം വർദ്ധന രേഖപ്പെടുത്തിയിരുന്നു. നാലുമാസത്തെ തുടർച്ചയായ വിലവർദ്ധനവിന് ശേഷം ജൂലായില്‍ ചെറിയ രീതിയില്‍ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റില്‍ വീണ്ടും ഉയരുകയായിരുന്നു.
Key Words : UAE, Petrol, Diesel Price

COMMENTS