റിയാദ്: സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രൊവിൻസിലുള്ള എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഇറാഖ് അതിർത്തിയിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണശ്രമങ്ങളെ യുണൈറ്റഡ് ...
റിയാദ്: സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രൊവിൻസിലുള്ള എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഇറാഖ് അതിർത്തിയിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണശ്രമങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കടുത്ത ഭാഷയിൽ അപലപിച്ചു. മേഖലയിലെ സമാധാനവും സുരക്ഷിതത്വവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും യുഎഇ ശക്തമായി ചെറുക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ പൗരന്മാരുടെയും പ്രധാന സാമ്പത്തിക-ഊർജ്ജ കേന്ദ്രങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.സൗദി അറേബ്യയുടെ സുരക്ഷയും യുഎഇയുടെ സുരക്ഷയും പരസ്പരം വേർപെടുത്താനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു.
സൗദിക്ക് നേരെയുണ്ടാകുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയായാണ് കാണുന്നത്. അന്താരാഷ്ട്ര ഊർജ്ജ വിപണിയുടെ സ്ഥിരത തകർക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണശ്രമമെന്നും യുഎഇ ചൂണ്ടിക്കാട്ടി. ഇത്തരം അട്ടിമറി നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Key Words : US- Iran Conflict, Drone Attack

COMMENTS