തിരുവനന്തപുരം: സാമൂഹിക മാധ്യമത്തിലൂടെയുള്ള അപകീർത്തികരമായ പ്രചാരണത്തിനെതിരെ തിരുവിതാംകൂർ രാജകുടുംബം പൊലീസിൽ പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റുക...
തിരുവനന്തപുരം: സാമൂഹിക മാധ്യമത്തിലൂടെയുള്ള അപകീർത്തികരമായ പ്രചാരണത്തിനെതിരെ തിരുവിതാംകൂർ രാജകുടുംബം പൊലീസിൽ പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റുകൾ വഴി രാജകുടുംബത്തെ അപമാനിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി.
യാണ് പരാതി നൽകിയത്. രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് ഹാനി വരുത്തുന്ന തരത്തിലുള്ള വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങളാണ് ഫേസ്ബുക്ക് വഴി നടത്തുന്നതെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കണമെന്നാണ് രാജകുടുംബത്തിന്റെ ആവശ്യം.
Key Words : Travancore Royal Family, Facebook post

COMMENTS