തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ് വരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം കമ...
തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ് വരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം കമ്പനി നിഷേധിച്ചു. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് ഒരിടത്തും നിലവിൽ കപ്പൽ നിർമാണശാല തുടങ്ങാൻ ടാറ്റയ്ക്ക് പദ്ധതിയില്ലെന്ന് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണ പദ്ധതികളില്ലെന്നും വിശദീകരണമുണ്ട്. 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
Key Words : Shipyard Project, Tata

COMMENTS