കൊച്ചി: അമ്മയിലെ പ്രശ്നങ്ങളില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ശ്വേതാ മേനോൻ . ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ ത...
പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത്.
വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു.
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികള്‍ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.
താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
Key Words : AMMA, Shweta Menon

COMMENTS