ആലപ്പുഴ : ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയില്‍ സംസ്ഥ...
ആലപ്പുഴ : ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിവരം.
മാറാട് കൂട്ടക്കൊലക്കേസ് ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച അനുഭവമുള്ള അഭിഭാഷകനാണ് പി. വിജയഭാനു.
2021 ഡിസംബര്‍ 19-നാണ് ആലപ്പുഴയിലെ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ച് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Key Words : Ranjith Sreenivasan Murder Case, P. Vijayabhanu , Special prosecutor

COMMENTS