തിരുവനന്തപുരം : കേരളത്തിൽ ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം. മൂന്ന് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് നൽകിയിരിക്കുന്നത്...
തിരുവനന്തപുരം : കേരളത്തിൽ ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം. മൂന്ന് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. അതേസമയം, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ടുള്ളത്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ പറയുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും, കാര്യമായ മഴ ലഭിച്ചിരുന്നില്ല. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുകയാണ്.
രാവിലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവിലായി നല്‍കുന്ന മുന്നറിയിപ്പിൽ പറയുന്നത്.
Key Words : Kerala Rain, Orange Alert

COMMENTS