തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തിയ പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്ഐആർ (FIR)...
ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രാഥമിക എഫ്ഐആറിൽ ആരുടെയും പേരുകൾ കൃത്യമായി പരാമർശിച്ചിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
പരീക്ഷയെഴുതിയ കെ.ശ്യാം കൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയാണ് വലിയ അഴിമതി പുറത്തുകൊണ്ടുവന്നത്. പരീക്ഷയിലെ 54 മാർക്കിൻ്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണ്ണയം നടത്തിയില്ല എന്നതായിരുന്നു പ്രധാന ചോദ്യം. ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
Key Words: Kerala PSC, FIR

COMMENTS