തിരുവനന്തപുരം : നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ച്...
തിരുവനന്തപുരം : നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. പണിമുടക്കിന്റെ ഭാഗമായി ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈന്‍ ആകുമെന്നാണ് പ്രഖ്യാപനം. ന്യായമായ നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
മുൻപ് പ്രതിഷേധത്തെ തുടർന്ന് വര്‍ധിപ്പിച്ച തുക പിന്നീട് കമ്പനികള്‍ പിൻവലിച്ചതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. രേഖാമൂലമുള്ള ഉറപ്പാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
സമരത്തെ തുടർന്ന് ഓണ്‍ലൈൻ ക്യാബ് സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രാ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.
Key Words : Online Taxi, Strike

COMMENTS