ന്യൂഡൽഹി: എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വര്ഷം മുമ്പുള്ള ക...
ന്യൂഡൽഹി: എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു. ഐഷി നല്കിയ അപേക്ഷയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള നടപടി. നേരത്തെ അയച്ച സമൻസില് ഹാജരാകാത്തതിന് 1000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
2021-ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാർട്ടുമായി ബന്ധപ്പെട്ട കേസില്‍ പട്യാല ഹൗസ് കോടതി ഏപ്രില്‍ 15-നാണ് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വാറണ്ടുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സമൻസോ അറിയിപ്പോ നല്‍കിയിരുന്നില്ല.
Key Words : Aishe Ghosh

COMMENTS