കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ.എംകെ റാമിനെ ക്രൈംബ്രാഞ്ച...
കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ.എംകെ റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം. തലശ്ശേരി എസ്‌സി– എസ്ടി കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
കണ്ണൂർ സബ് ജയിലിൽ റിമാന്റിലായിരുന്ന റാമിനെ പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലേ വിശദമായ അന്വേഷണം നടത്താനാകൂ എന്ന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലടക്കം റാമിനെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നീക്കം.
Key Words : Nithin Raj, Dr. Ram,Crime Branch

COMMENTS