ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...
നീറ്റ് പരീക്ഷയിൽ നൈമിഷ പ്രധാന് ക്രമക്കേടിലൂടെ ഉയർന്ന മാർക്ക് ലഭിച്ചുവെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ ഉയർന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ചോദ്യം ചെയ്തുകൊണ്ട് നടന്ന പ്രതിഷേധങ്ങളിൽ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷവും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ചത്.
എന്നാൽ, ഇതിന് പിന്നാലെ നടന്ന വസ്തുതാ പരിശോധനകളിൽ മന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും വ്യാജമാണെന്ന് വ്യക്തമായി. നൈമിഷ പ്രധാൻ ഈ വർഷത്തെ നീറ്റ് പരീക്ഷ എഴുതിയിട്ടുപോലുമില്ലെന്നും പരീക്ഷാർത്ഥിയേ അല്ലായിരുന്നുവെന്നും തെളിവുകൾ സഹിതം റിപ്പോർട്ടുകൾ പുറത്തുവന്നു.
പരീക്ഷാ ചോർച്ചയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ബോധപൂർവം നടത്തിയ വ്യാജ പ്രചാരണമാണിതെന്ന് മന്ത്രുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. അതേസമയം, പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Key Words : NEET Controversy, Protest, Fake campaign

COMMENTS