കൊച്ചി: വിശുദ്ധ ഉംറ കർമം പൂർത്തിയാക്കി കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്...
കൊച്ചി: വിശുദ്ധ ഉംറ കർമം പൂർത്തിയാക്കി കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ പരേതനായ കെ.ബി. അലിയുടെ ഭാര്യ ഖദീജ ആണ് അന്തരിച്ചത്. 70 വയസായിരുന്നു. തീർഥാടനം പൂർത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഖദീജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.
Key Words : Kochi Native, Death, Umrah, Jeddah Airport

COMMENTS