കല്പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്ത സ്ഥലം സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എംപി എത്തുന്നു. വെള്ളിയാഴ്ച ജില്ലയിലെത്തുന്ന പ്രിയങ്ക ഗാന്ധ...
കല്പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്ത സ്ഥലം സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എംപി എത്തുന്നു. വെള്ളിയാഴ്ച ജില്ലയിലെത്തുന്ന പ്രിയങ്ക ഗാന്ധി മണ്ണിടിച്ചിലുണ്ടായ കള്ളാടി മേഖല സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ദുരന്തമുണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥലം എംപി പ്രിയങ്കഗാന്ധിയും,മുൻ എംപി രാഹുൽ ഗാന്ധിയും ദുരന്തഭൂമി സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് പ്രിയങ്കയും രാഹുലുമെന്നും, ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും ആയിരുന്നു ബിജെപിയുടെ വിമർശനം. ഈ വിമർശനങ്ങൾ നിലനിൽക്കെയാണ് പ്രിയങ്ക ഗാന്ധി സംഭസ്ഥലത്തെത്തുന്നത്.
Key Words : Kallady Landslide , Wayanad MP Priyanka Gandhi

COMMENTS