ഗുരുഗ്രാം: "ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്" എന്നു പറഞ്ഞുകൊണ്ട്, ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലെ ...
ഗുരുഗ്രാം: "ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്" എന്നു പറഞ്ഞുകൊണ്ട്, ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലെ കിടക്കയിൽ നിന്ന് പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ടു. തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരവേയാണ് അദ്ദേഹം ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ചത്.
നിരാഹാരം തുടരുന്നതിനിടെ 11 കിലോയോളം ഭാരവും വലിയ അളവിൽ പേശീബലവും കുറഞ്ഞു. ശാരീരികമായി ക്ഷീണിതനാണെങ്കിലും താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വൈദ്യപരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമായി ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
പാർലമെന്റ് മാർച്ചിൽ ശാന്തമായി പങ്കെടുത്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ പോലീസോ സർക്കാരോ പ്രതികാര നടപടികളോ എഫ്.ഐ.ആറോ എടുക്കില്ലെന്ന് രേഖാമൂലമോ വ്യക്തമായോ ഉറപ്പ് നൽകിയാൽ ഇന്നുതന്നെ താൻ ഉപവാസം അവസാനിപ്പിക്കാൻ തയ്യാറാണ് എന്ന് വാങ്ചുക്ക് വിഡിയോയിലൂടെ ആവർത്തിച്ചു. അധികാരികളിൽ നിന്ന് ഈ ഉറപ്പ് ലഭിക്കാത്തപക്ഷം സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words : Sonam Wangchuk, Hunger Strike

COMMENTS