Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,370 രൂപയും പവന് 1,06,960 രൂപയുമായി. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുകളുമെല്ലാമടക്കം 1.21 ലക്ഷം രൂപ നല്‍കേണ്ടി വരും.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 10,985 രൂപയായി. യുഎസ് - ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതിനു പിന്നാലെയാണ് സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങിയത്.
Keywords: Gold rate, Today, Increase, Kerala


COMMENTS