ED officials attacked case
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് നടപടി.
കേസില്‍ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ കഴിഞ്ഞ 57 ദിവസമായി ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് 23 ദിവസം കൂടി കഴിഞ്ഞ ശേഷമേ സ്വാഭാവിക ജാമ്യം ലഭിക്കുകയുള്ളൂ.
Keywords: ED, Attack, Pinarayi Vijayan, Bail, Thiruvananthapuram


COMMENTS