കോഴിക്കോട് : പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ വിദ്യാർഥിനിക്കാണ...
കോഴിക്കോട് : പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ വിദ്യാർഥിനിക്കാണ് ബസിൽ നിന്നും വീണ് പരിക്കേറ്റത്. ബസിന്‍റെ സ്റ്റെപ്പിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു
കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയാണ് ബസ് യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ച് വന്നത്. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ യാത്രക്കാരുടെ വലിയ തിരക്കാണുണ്ടായിരുന്നത്, തിരക്ക് മൂലം ഡോറും കൃത്യമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ഓടിക്കൊണ്ടിരിക്കെ ബസിന്‍റെ ഡോർ തുറന്ന് സ്റ്റെപ്പിൽ നിന്നും വൈഗ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും, കൈയ്യിലും പരിക്കേറ്റിട്ടുണ്ട്.
Key Words : Priyadarshini Bus, Accident

COMMENTS