ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും ഓൾ ഇന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് സിപിഎം കേന്ദ്ര കമ...
ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും ഓൾ ഇന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലെത്തി. വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം യൂണിഫോം ധരിക്കാതെ, സ്വകാര്യ വാഹനങ്ങളിലാണ് ഓഫിസിലേക്ക് എത്തിയത്.
എന്നാൽ ഐഷിയെ കസ്റ്റഡിയിലെടുക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.ജന്തർ മന്തറിൽ നടന്ന സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നീക്കമെന്നാണ് പ്രാഥമിക വിവരങ്ങൾ. ജന്തർ മന്തറിലെ സമരസ്ഥലത്ത് പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ നിരീക്ഷണങ്ങൾക്കെതിരെ ഐഷി ഘോഷ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഈ അപ്രതീക്ഷിത നടപടി.
അതേസമയം, മുൻകൂർ അനുവാദമില്ലാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾക്കുള്ളിൽ പ്രവേശിച്ച് നടപടിയെടുക്കാൻ പൊലീസിന് നിയമപരമായി അധികാരമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. പൊലീസിന്റെ നടപടിക്കെതിരെ എകെജി ഭവന് മുന്നിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്ന സിപിഎം നേതാക്കളും നിരവധി പ്രവർത്തകരും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രദേശത്ത് കടുത്ത പിരിമുറുക്കം നിലനിൽക്കുന്നു.
Key Words : Delhi Police, AKG Bhavan, Aishe Ghosh

COMMENTS