കൊച്ചി : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐയ്ക്ക് യാതൊരു വിധ വാശിയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വി...
കൊച്ചി : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐയ്ക്ക് യാതൊരു വിധ വാശിയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തിന്റെ ഐക്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്.
ആ ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളത്തിലെ എല്‍ഡിഎഫിനെ കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയുടെ പേരിൽ സിപിഐ-സിപിഎം തര്‍ക്കമില്ല. സിപിഐഎം ബന്ധം ഊഷ്മളമാക്കാനാണ് സിപിഐ ശ്രമിക്കുന്നത്.
സിപിഐയുടെ വാതില്‍ ഇപ്പോഴും ചർച്ചകൾക്കായി തുറന്നിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. തേസമയം, എൽഡിഎഫിൽ വോട്ടെടുപ്പിലൂടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും,
പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ നോക്കുന്നത് പാർട്ടിയുടെ രീതിയല്ലന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ സിപിഎമ്മിനൊപ്പമാണെന്ന സാഹചര്യത്തിലാണ് ബോനോയ് വിശ്വം ഇത്തരമൊരു പ്രതികരണം നടത്തിയത്.
ചർച്ചകളും സംഭാഷണങ്ങളുമാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നിലപാട് പറയുന്ന പാര്‍ട്ടികളെ സിപിഐ ശത്രുവായി കാണില്ലെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മാത്രമല്ല എംആര്‍ അജിത് കുമാറിനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന എംആര്‍ അജിത് കുമാറിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ യോഗ്യതയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയത്തിൽ സിപിഐയുടെ നിലാപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം മാറിയാലും നിലപാടിൽ മാറ്റമില്ലെന്നും ആര്‍ അജിത് കുമാറിനെതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Key Words : CPI, Deputy Leader of Opposition, Binoy Viswam

COMMENTS