തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാറ്റം കൊണ്ടുദ്ദേശിക്കുന്നത് വ്യക്തിപരമായ സ്ഥാനചലനങ്ങളല്ല, മറിച്ച് മേൽഘടകം മുതൽ കീഴ്ഘടകം വരെയുള്ള ...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാറ്റം കൊണ്ടുദ്ദേശിക്കുന്നത് വ്യക്തിപരമായ സ്ഥാനചലനങ്ങളല്ല, മറിച്ച് മേൽഘടകം മുതൽ കീഴ്ഘടകം വരെയുള്ള സമഗ്രമായ പുതുക്കിപ്പണിയലാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി സെക്രട്ടറി പദവിയിൽ നിന്നുള്ള മാറ്റമല്ല ഉദ്ദേശിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ മാറ്റം മാധ്യമങ്ങളുടെ വെറും സ്വപ്നവും ആഗ്രഹവും മാത്രമാണ്. പാർട്ടിയിൽ കേവലം വ്യക്തികൾ മാറുന്നതല്ല യഥാർത്ഥ മാറ്റം.
താൻ ഉൾപ്പെടെയുള്ളവർ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കും. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പാർട്ടിയെ അടിമുടി നവീകരിക്കുകയും, പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി വരുന്ന സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ച് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം (വിശാല നേതൃയോഗം) ചേരും. പാർട്ടി പ്രവർത്തകർക്ക് പുറമെ, സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പതിനായിരക്കണക്കിന് നിർദേശങ്ങളും വിമർശനങ്ങളും ഈ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
Key Words : M.V. Govindan

COMMENTS