കൊച്ചി : നടി ശ്വേത മേനോനെതിരെ രൂക്ഷ ആരോപണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. താരസംഘടനയായ അമ്മയുടെ അഡ് ഹോക് കമ്മിറ്റിക്കെതിരായ കേസിൽ ത...
കൊച്ചി : നടി ശ്വേത മേനോനെതിരെ രൂക്ഷ ആരോപണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. താരസംഘടനയായ അമ്മയുടെ അഡ് ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പിഷാരടി ആരോപിച്ചു.
തന്റെ വ്യക്തിച്ഛായ തകർക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് കേസിൽ പ്രതിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ രമേഷ് പിഷാരടി വ്യക്തമാക്കിയത്. കേസിൽ തനിക്ക് യാതൊരു വ്യക്തിപരമായ പങ്കുമില്ലായിരുന്നിട്ടും മനഃപൂർവം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പിഷാരടിയുടെ വാദം.
ഇത്തരം നടപടികൾ തന്റെ പൊതുജീവിതത്തെയും വ്യക്തിപരമായ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിച്ചെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്.
തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാൽഅമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ നിയമപോരാട്ടങ്ങളും തർക്കങ്ങളും നടക്കുകയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് താൽക്കാലിക അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നതെങ്കിലും, ബൈലോ പ്രകാരം ഇത് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൺവീനർ സ്ഥാനത്ത് തുടരില്ലെന്ന് രമേഷ് പിഷാരടിയും വ്യക്തമാക്കി.
Key Words : AMMA, Adhoc Committee, Ramesh Pisharody, Shweta Menon

COMMENTS