Bollywood actor Suneil Anand passed away
ലണ്ടന്‍: ബോളിവുഡ് നടന്‍ സുനീല്‍ ആനന്ദ് (70) അന്തരിച്ചു. ലണ്ടനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബോളിവുഡ് ഇതിഹാസ നടന്‍ ദേവ് ആനന്ദിന്റെ മകനാണ് സുനീല്‍ ആനന്ദ്. 1984 ല്‍ പുറത്തിറങ്ങിയ `ആനന്ദ് ഓര്‍ ആനന്ദ്' എന്ന ചിത്രത്തിലൂടെ അച്ഛനൊപ്പമായിരുന്നു സിനിമയിലെ അരങ്ങേറ്റം.
തുടര്‍ന്ന് `കാര്‍ തീഫ്', `മേം തേരേ ലിയേ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ചിത്രങ്ങള്‍ വിജയിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മുംബൈയില്‍ പിതാവ് ദേവ് ആനന്ദ് സ്ഥാപിച്ച നവ്‌കേതന്‍ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി ഏറ്റെടുത്ത് നടത്തുകയായിരുന്നു.
Keywords: Suneil Anand, Bollywood actor, Passed away


COMMENTS