BJP's TV face Shehzad Poonawalla quits party
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാര്‍ട്ടി വിട്ടു. ബി.ജെ.പി ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിവരം.
അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ എക്‌സ് പ്രോഫൈലിലെ ബി.ജെ.പിയെക്കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആജീവനാന്ത അനുയായി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസവും ബി.ജെ.പിക്ക് വേണ്ടി പ്രതികരിച്ചിരുന്നു.
2017 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഷെഹ്‌സാദ് പൂനാവാല കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Keywords: Shehzad Poonawalla, BJP, TV face, Quit


COMMENTS