കൊല്ലം : കരുനാഗപ്പള്ളിയിൽ ജനക്കൂട്ടത്തെ ഭീതിയിലാഴ്ത്തി മന്തി ഹോട്ടൽ അടിച്ചുതകർത്ത യുവാവ് പോലീസിന്റെ പിടിയിലായി. തേവലക്കര സ്വദേശിയായ അജ്മലിനെ...
കൊല്ലം : കരുനാഗപ്പള്ളിയിൽ ജനക്കൂട്ടത്തെ ഭീതിയിലാഴ്ത്തി മന്തി ഹോട്ടൽ അടിച്ചുതകർത്ത യുവാവ് പോലീസിന്റെ പിടിയിലായി. തേവലക്കര സ്വദേശിയായ അജ്മലിനെയാണ് ഹോട്ടൽ ഉടമയുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമപ്പെട്ടാണ് പ്രതി അക്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഹോട്ടലിന് മുന്നിലെത്തിയ പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയും കടയുടെ മുൻവശത്തെ ഗ്ലാസുകൾ പൂർണ്ണമായും അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും പ്രതി ക്രൂരമായി ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് നാട്ടുകാർ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചതോടെ, സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പിയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഹെൽമെറ്റും ഉപയോഗിച്ച് പ്രതി ജനക്കൂട്ടത്തിന് നേരെ തിരിയുകയായിരുന്നു. ഇതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഈ അതിക്രമം. പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Karunagappally, Arrest, Mandi Stall

COMMENTS