Music director S.P Venkitesh passed away
ചെന്നൈ: സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1985 - 2000 കാലഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ സംവിധായകനാണ് എസ്.പി വെങ്കിടേഷ്.
1975 ല്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1981 ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തുടര്‍ന്ന് മലയാള സിനിമയിലെത്തിയ അദ്ദേഹം രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധേയനായി.
വിളംബരം, അപ്പു, ഭൂമിയിലെ രാജാക്കന്മാര്‍, വ്യൂഹം, കുട്ടേട്ടന്‍, നാടോടി, കിലുക്കം, ധ്രുവം, വാത്സല്യം, എന്നോടിഷ്ടം കൂടാമോ, പൈതൃകം, മിന്നാരം അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ കൈയൊപ്പുകള്‍.
Keywords: S.P Venkitesh, Passed away, Cinema, Music director


COMMENTS