തിരുവനന്തപുരം : സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻ്റി ട്വന്റി എൻ ഡി എയിലേക്ക്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേ...
തിരുവനന്തപുരം : സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻ്റി ട്വന്റി എൻ ഡി എയിലേക്ക്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചു. ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്.
തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം.
Key Words : Twenty20 , NDA, Rajiv Chandrasekhar


COMMENTS