തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍....
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സര്‍വ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആധുനികവും വികസിതവുമായ മധ്യ വരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പരിശ്രമിക്കുന്നതെന്നും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യാപാര വ്യവസായ സമൂഹത്തിനും തുടങ്ങി എല്ലാ മേഖലകളിലും ഉളളവര്‍ക്കും ആശ്വാസം പകരുന്നതാണ് ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഫെഡറലിസത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുളള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് ഈ ബജറ്റിലൂടെ കേരളം നല്‍കുന്നതെന്നും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം നടത്തിയ ചെറുത്തുനില്‍പ്പിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Key Words : Pinarayi Vijayan, Kerala Budget


COMMENTS