SIT questioning tantri Kandararu Rajeevaru
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസില്‍ വച്ച് മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രി അറസ്റ്റിലാകുന്നത്.
കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആദ്യം മുതല്‍ തന്നെ തന്ത്രി സംശയനിഴലിലായിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് ഇദ്ദേഹമാണെന്ന് എ.പത്മകുമാറടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഇതേതുടര്‍ന്ന് തന്ത്രിയെ വെള്ളിയാഴ്ച രാവിലെ മുതല്‍ എസ്.ഐ.ടി ചോദ്യം ചെയ്യുകയായിരുന്നു.
Keywords: Sabarimala gold theft case, SIT, Kandararu Rajeevaru


COMMENTS