ന്യൂഡൽഹി: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച...
ന്യൂഡൽഹി: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച്ചയേക്കാൾ ഗണ്യമായ വർദ്ധനവാണിത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലാണ് വിവരങ്ങളുള്ളത്. ഒരു സാമ്പത്തിക വർഷം ഏപ്രിൽ 1 ന് ആരംഭിച്ച് മാർച്ച് 31 ന് അവസാനിക്കുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു മാസത്തിനുള്ളിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സാധാരണ ബജറ്റ് അവതരിപ്പിക്കാറുള്ള ഫെബ്രുവരി 1 ഇത്തവണ ഞായറാഴ്ചയായതിനാൽ തീയതിയുടെ കാര്യത്തിൽ ചെറിയ അനിശ്ചിതത്വമുണ്ട്. എങ്കിലും, ബുധനാഴ്ച മന്ത്രാലയം പുറത്തുവിട്ട ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബജറ്റിലെ പല കണക്കുകൂട്ടലുകളും തയ്യാറാക്കുക.
Key Words : India's GDP Growth

COMMENTS