മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ ...
മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 11 മണിക്ക് ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ സംസ്കരിക്കും. മൃതദേഹം നാളെ രാവിലെ മുതൽ പൊതുദർശനത്തിന് വെക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് രാവിലെ അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : Ajit Pawar's Funeral


COMMENTS