കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് ഐ ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയ എടുത്ത കേ...
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് ഐ ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നത്. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.
നേരത്തെ ജാമ്യം ഹർജിയിൽ ഉത്തരവ് പറയവേ എസ് ഐ ടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനിടെ ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെ എസ് ഐ ടി ഇന്ന് ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ് ഐ ടി പരിശോധന നടത്തിയിരുന്നു. പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു പൊലീസിനോടുള്ള മണിയുടെ പ്രതികരണം. എന്നാൽ, എസ് ഐ ടി പിടിമുറുക്കിയതിന് പിന്നാലെ ഇന്ന് ഹാജരാകാമെന്ന് മണി ഉറപ്പ് നൽകി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും. ശബരിമല ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള ഉരുപ്പടികൾ മണി ഉൾപ്പെടുന്ന സംഘം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്.
Key Words : Sabarimala Gold Robbery, SIT, Investigation Progress Report, High Court


COMMENTS