രജനികാന്ത് നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'പടയപ്പ' വീണ്ടുമെത്തുന്നു. ചിത്രത്തിലെ രമ്യ കൃഷ്ണനുമായുള്ള കോമ്പോയ്ക്ക് ഇന്നും ആര...
രജനികാന്ത് നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'പടയപ്പ' വീണ്ടുമെത്തുന്നു. ചിത്രത്തിലെ രമ്യ കൃഷ്ണനുമായുള്ള കോമ്പോയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പടയപ്പ ഡിസംബര്‍ 12ന് പുത്തന്‍ സാങ്കേതിക മികവില്‍ റീ റിലീസ് ചെയ്യും. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്.
കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോര്‍ത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യാ കൃഷ്ണന്റെ നിലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോഗുകളും ഇന്നും വന്‍ ഹിറ്റാണ്.
രജനിസത്തിന്റെ പീക്ക് ലെവല്‍ കണ്ട ചിത്രം 26 വര്‍ഷമാകുമ്പോഴാണ് വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍, നാസര്‍, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.


COMMENTS