പത്തനംതിട്ട : പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണന്നും സി പി എം എംഎല്‍എയും നടനുമായ എം മുകേഷിന്റേത് തീവ്ര...
പത്തനംതിട്ട : പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണന്നും സി പി എം എംഎല്‍എയും നടനുമായ എം മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമാണെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. പത്തനംതിട്ട പ്രസ് ക്ലബിലെ പത്ര സമ്മേളനത്തിലായിരുന്നു താരതമ്യം.
പീഡനത്തില്‍ മുകേഷിനെതിരേ കൃത്യമായ തെളിവുകളില്ല. അത് പീഡനമാണെന്ന് ആരും അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തന്നെ തുടര്‍നടപടികളും ശിക്ഷാ നടപടികളുമില്ല. അത് നിയമം പരിശോധിക്കട്ടെയെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞവര്‍ക്കാണ് പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയതെന്നും അവര്‍ ആരോപിച്ചു.
Key Words : Mukesh MLA,Rahul Mamkootatil, Lasitha Nair


COMMENTS