തിരുവനന്തപുരം : 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില് ആരുനേടുമെന്ന ആകാംക്ഷയിൽ കേരളം. വോട്ടെണ...
തിരുവനന്തപുരം : 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില് ആരുനേടുമെന്ന ആകാംക്ഷയിൽ കേരളം. വോട്ടെണ്ണല് രാവിലെ 8 മണിയോടെ തുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യമെണ്ണിയത്.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ് .എൽ ഡി എഫ് നാല് സീറ്റുകളിൽ മുന്നിൽ, യു ഡി എഫ് ഒരു സീറ്റിലും മുന്നിൽ.
വോട്ടെണ്ണലിൽ ആദ്യ വിജയം എൽഡിഎഫിന്. അടൂരിൽ ഒന്നാം വാർഡിൽ LDF സ്ഥാനാർത്ഥി വിജയിച്ചു. തിരുവല്ല നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ യു ഡി എഫ് വിജയിച്ചു. ജോജി തോമസാണ് ജയിച്ചത്. മാവേലിക്കര നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഷൊർണ്ണൂർ നഗരസഭയിലെ മൂന്ന് വാർഡുകളിൽ ബി ജെപി ജയിച്ചു. ചെങ്ങന്നൂർ നഗരസഭയിൽ എൻഡിഎ ലീഡ് ചെയ്യുന്നു. ആലപ്പുഴ ജില്ലയിൽ 4 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ. എടത്വ പഞ്ചായത്തിൽ എൻഡിഎക്ക് ലീഡ്.
പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല് ബാലറ്റുകള് കളക്ടറേറ്റുകളില് കളക്ടര്മാരുടെ നേതൃത്വത്തില് എണ്ണും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഫലം ട്രെൻഡിൽലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തത്സമയം അറിയാം.
https://trend.sec.kerala.gov.in
https://lbtrend.kerala.gov.in
https://trend.kerala.nic.in
എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
Key Words : Kerala Local body Election Result


COMMENTS