തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സിപ...
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം ആർക്കും മോഷ്ടിക്കാൻ കഴിയില്ല. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തിന്റെ ഭാഗമായി ആരെയൊക്കെ വേണോ അറസ്റ്റ് ചെയ്യാം. ഒരാളെയും സംരക്ഷിക്കാൻ പാർട്ടി തയ്യാറാല്ല. പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല. അതിന് നിരവധി നടപടികള്‍ ഉണ്ട്.
പത്മകുമാർ കുറ്റക്കാരനാണെന്ന് കോടതി പറയണം. പത്മകുമാറിനെ ശിക്ഷിച്ചാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാം. പത്മകുമാർ നിലവില്‍ കുറ്റാരോപിതൻ മാത്രമാണ് ഗോവിന്ദൻ പറഞ്ഞു.
Key Words :A Padmakumar, Arrested, Criminal, M.V. Govindan


COMMENTS