K.Jayakumar Devaswom board president
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും. ഇന്നു രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രസിഡന്റ് കെ.വാസു അടക്കമുള്ളവര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് പി.എസ് പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് ഇന്ന് പ്രസിഡന്റായി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ.രാജുവും ചുമതലയേല്‍ക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാര്‍ വിരമിച്ച ശേഷം അഞ്ചു വര്‍ഷത്തോളം മലയാളം സര്‍വകലാശാല വിസിയായിരുന്നു.
Keywords: K.Jayakumar, Devaswom board president, Today


COMMENTS