കോയമ്പത്തൂർ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്‌തു. ഞായറാഴ്‌ച രാത്രി കോയമ്പത്തൂർ വിമാനത്താവളത്തിന്...
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്‌തു. ഞായറാഴ്‌ച രാത്രി കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. വിമാനത്താവളത്തിന് സമീപം ആൺ സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ആൺ സുഹൃത്തിനെ ആക്രമിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സമീപത്തെ മറ്റൊരിടത്തുവെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്യുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും പോലീസ് പറഞ്ഞു.
Key Words: College Student Kidnapped, Gang-raped, Coimbatore


COMMENTS