ന്യൂഡൽഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ, ഭൂപടത്തിൽനിന്ന് ആ രാജ്യത്തെ വേണ്ടി വന്നാൽ തുടച്ചു നീക്കുമെന്ന് ...
ന്യൂഡൽഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ, ഭൂപടത്തിൽനിന്ന് ആ രാജ്യത്തെ വേണ്ടി വന്നാൽ തുടച്ചു നീക്കുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
:
"ഓപ്പറേഷൻ സിന്ദൂർ 1.0-ൽ ഞങ്ങൾ പാലിച്ച സംയമനം ഇനി ഉണ്ടാകില്ല. ഭൂമിശാസ്ത്ര പരമായി സ്ഥാനം നിലനിർത്തണോ എന്ന് പാകിസ്താനെ ചിന്തിപ്പിക്കുന്ന ഒന്ന് ഇനി ഒരു അവസരമുണ്ടായാൽ ഞങ്ങൾ ചെയ്യും. പാകിസ്താൻ ഭൂപടത്തിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കണം" – അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ അനൂപ്ഗഡിലെ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്നു ജനറൽ ദ്വിവേദി.
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഘട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്യം ഭീകരരുടെ താവളങ്ങളും പരിശീലന കേന്ദ്രങ്ങളും മാത്രമായിരുന്നുവെന്നും നിരപരാധികളെയോ സൈനിക ലക്ഷ്യങ്ങളെയോ ആയിരുന്നില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.
വ്യോമസേനാ മേധാവി എ.പി. സിംഗും ഇതേ ദിവസം സംസാരിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് യു.എസ്. നിർമ്മിത എഫ്-16 വിമാനങ്ങൾ ഉൾപ്പെടെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പാകിസ്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.


COMMENTS