When the Crime Branch registered two cases related to the Sabarimala gold heist, the political leadership was shielded.
സ്വന്തം ലേഖകന്‍
കോട്ടയം : ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തെ സുരക്ഷിതരാക്കി നിറുത്തി.
ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ഇതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മുന്‍ ദേവസ്വം സെക്രട്ടറി, മുന്‍ തിരുവാഭരണം കമ്മിഷണര്‍മാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
2019-ല്‍ ശബരിമലയിലെ ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക വിഗ്രഹങ്ങളുടെയും വാതില്‍പ്പാളികളുടെയും സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ദ്വാരപാലക വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും വിഗ്രഹങ്ങള്‍ ചെന്നൈയിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പുനഃസ്ഥാപനത്തിനുശേഷം തിരിച്ചെത്തിച്ചപ്പോള്‍ വിഗ്രഹങ്ങളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നു. ഇതു പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം, സ്വര്‍ണ്ണം പൂശാനായി വെറും മൂന്നു ഗ്രാം സ്വര്‍ണ്ണം മാത്രമാണ് പോറ്റി സ്വന്തമായി ചെലവഴിച്ചത്. എന്നാല്‍, ക്ഷേത്രത്തിന്റെ സ്വത്തായ 474.9 ഗ്രാം സ്വര്‍ണ്ണം (ഏകദേശം അരക്കിലോയോളം) പോറ്റി കൈക്കലാക്കിയതായി കണ്ടെത്തി. ഈ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ ചേര്‍ത്തിരുന്നില്ല.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം 2019 മാര്‍ച്ചിലും, വാതില്‍പ്പാളിയിലെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം 2019 ഓഗസ്റ്റിലുമാണ് നടന്നത്. രണ്ട് സംഭവങ്ങളിലും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ വ്യത്യാസമുള്ളതിനാലാണ് ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ശബരിമലയിലെ സ്വര്‍ണ്ണനഷ്ടം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ എസ്.പി. എസ്. ശശിധരന്‍ തലവനായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൂടാതെ ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്.
മുരാരി ബാബു (അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ - ഇപ്പോള്‍ സസ്പെന്‍ഷനിലാണ്)
എസ്. ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി)
കെ.എസ്. ബൈജു (മുന്‍ തിരുവാഭരണം കമ്മിഷണര്‍)
ആര്‍.ജി. രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണം കമ്മീഷണര്‍)
ഡി. സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍)
വി.എസ്. രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍)
കെ. സുനില്‍ കുമാര്‍ (അസിസ്റ്റന്റ് എഞ്ചിനീയര്‍)
മോഷണം, ഗൂഢാലോചന, വിശ്വാസവഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍.
ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും, അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവാദമുണ്ടായപ്പോള്‍ പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇടപാടുമായി ബന്ധമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, കേസിലേക്ക് എത്തിയപ്പോള്‍ രാഷ്ട്രീയക്കാരുടെ ആരുടെയും പേരു വന്നിട്ടില്ല. എല്ലാ കുറ്റവും ഉദ്യോഗസ്ഥര്‍ക്കു മേല്‍ മാത്രമാണ് വന്നിരിക്കുന്നത്.
Summary: When the Crime Branch registered two cases related to the Sabarimala gold heist, the political leadership was shielded.
Nine Devaswom officials, along with Unnikrishnan Potti, have been named as accused. Their arrests are expected to happen soon. This group includes an Administrative Officer, a former Devaswom Secretary, former Thiruvabharanam Commissioners, former Executive Officers, and an Assistant Engineer.
The irregularities were discovered in connection with the gold plating of the Dwarapalaka (guardian deity) idols and the door panels on both sides of the Sreekovil (sanctum sanctorum) in Sabarimala in 2019.


COMMENTS