Vijay seeks permission from police to visit Karur
ചെന്നൈ: കരൂരിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടനും ടി.വി.കെ നേതാവുമായ വിജയ്. ഇതു സംബന്ധിച്ച് സംസ്ഥാന ഡി.ജി.പിക്ക് അദ്ദേഹം ഇമെയില്‍ അയച്ചു. നേരത്തെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.
അതിനുശേഷമാണ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരില്‍ കാണണമെന്നും അവര്‍ക്ക് സഹായം നല്‍കണമെന്നും അതിനാല്‍ അവിടേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വിജയ്‌യെ കൂടെക്കൂട്ടാനായി എന്‍.ഡി.എ, എടപ്പാടി പളനിസ്വാമി അടക്കമുള്ളവര്‍ മത്സരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എടപ്പാടി പളനിസ്വാമിയെ വിജയ് തള്ളിക്കളഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Vijay. Permission, DGP, Karur, NDA, EPS


COMMENTS