V.D Satheesan about Pinarayi Vijayan's Son E.D notice
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് കിട്ടിയതിനു പിന്നാലെയാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെയാണ് തൃശൂര്‍ പൂരം കലക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചതെന്നും അദ്ദഹം വ്യക്തമാക്കി.
ഇ.ഡിയും മുഖ്യമന്ത്രിയും ഇതുവരെ ഇത് പുറത്തറിയിക്കാത്തത് അന്തര്‍ധാര ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതെന്താണെന്ന് ഇ.ഡിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് ആക്രമിച്ചത് ശബരിമലയില്‍ സ്വര്‍ണ്ണം കട്ട വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും ഈ വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ഷാഫിയുടെ ചോര നിലത്തുവീണിട്ടുണ്ടെങ്കില്‍ പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Pinarayi Vijayan, E.D notice, Son


COMMENTS