തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന് 49-ാമത് വയലാർ സാഹിത്യ പുരസ്കാരം. 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് അവാർഡ്. ...
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന് 49-ാമത് വയലാർ സാഹിത്യ പുരസ്കാരം. 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് അവാർഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ടി.ഡി. രാമകൃഷ്ണൻ, എൻ.പി. ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജഡ്ജിങ് കമ്മിറ്റിയുടെ അധ്യക്ഷനായ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഒക്ടോബർ 27-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പുരസ്‌കാരങ്ങൾ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് അവാർഡ് ലഭിച്ചശേഷം ഇ. സന്തോഷ് കുമാർ പ്രതികരിച്ചു.


COMMENTS