.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു

Senior journalist, TJS George, has passed away. He died at a Manipal hospital due to age-related ailments. He was 97.


ബംഗളൂരു: പ്രശസ്ത പത്രപ്രവര്‍ത്തകനും എഡിറ്ററും എഴുത്തുകാരനുമായ തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് (ടി.ജെ.എസ്. ജോര്‍ജ്) അന്തരിച്ചു. 97 വയസ്സായിരുന്നു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം.

സാഹിത്യ-പത്രപ്രവര്‍ത്തന മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് 2011-ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

കേരളത്തില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ പ്രധാന ഭാഗം ബംഗളൂരുവിലാണ് ചെലവഴിച്ചത്. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മേയ് ഏഴിനായിരുന്നു ജനനം.  പ്രശസ്ത എഴുത്തുകാരനും കവിയുമായ ജീത് തയ്യില്‍ മകനാണ്. ഷെബ തയ്യിലാണ് മറ്റൊരു മകള്‍.

ആറ് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍, കൂര്‍ത്തതും ഹാസ്യാത്മകവുമായ, നിര്‍ഭയമായ എഴുത്തിലൂടെ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ബുദ്ധിജീവികളില്‍ ഒരാളായി അറിയപ്പെട്ടിരുന്നു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായിരുന്ന അദ്ദേഹം, 25 വര്‍ഷത്തോളം തുടര്‍ച്ചയായി എഴുതിയ 'പോയിന്റ് ഒഫ് വ്യൂ' എന്ന പ്രതിവാര പംക്തിയിലൂടെ രാജ്യമെമ്പാടും ശ്രദ്ധേയനായി. 94 വയസ്സുവരെ അദ്ദേഹം ഈ പംക്തി തുടര്‍ന്നു.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോങ്കോങ് ആസ്ഥാനമായുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ സ്വതന്ത്രഭാരതത്തില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്്. പട്നയില്‍ സെര്‍ച്ച്ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് ജയിലിലായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് ജോര്‍ജിന്റെ കേസ് വാദിക്കാന്‍ അന്ന് പട്നയിലെത്തിയത്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.


Summary: Senior journalist, TJS George, has passed away. He died at a Manipal hospital due to age-related ailments. He was 97. Thayil Jacob Sony George, or T.J.S. George, was born on May 7, 1928, as the son of Magistrate T.T. Jacob and Chachiamma Jacob. He pursued a career in journalism for over half a century in India and abroad. He began his journalistic life in 1950 at the Free Press Journal in Bombay. He also worked as a journalist at the International Press Institute, The Searchlight, and the Far Eastern Economic Review. He was the founding editor of Asiaweek from Hong Kong.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,782,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7993,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19189,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2642,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,416,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1126,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1276,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2652,
ltr
item
www.vyganews.com: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു
Senior journalist, TJS George, has passed away. He died at a Manipal hospital due to age-related ailments. He was 97.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ9TC1NGsJYT19yELXnsQpR5fU0EcM58DiWTEBbW7KZktap6pXm1TIw4XtBNPMbYRlQHkBcy-SLWDMYtJrFPJx94txhQ051rQLYvSd7nhXqHM7ulQXp01BAAq50xQgmk1Sdl3QJyvjtuOfTXIfTIm4rx_sFs9FE8npGohIyMEV6e6w0ndJqnBD6rvIXtM/s320/TJS-George%20Journalist.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ9TC1NGsJYT19yELXnsQpR5fU0EcM58DiWTEBbW7KZktap6pXm1TIw4XtBNPMbYRlQHkBcy-SLWDMYtJrFPJx94txhQ051rQLYvSd7nhXqHM7ulQXp01BAAq50xQgmk1Sdl3QJyvjtuOfTXIfTIm4rx_sFs9FE8npGohIyMEV6e6w0ndJqnBD6rvIXtM/s72-c/TJS-George%20Journalist.jpg
www.vyganews.com
https://www.vyganews.com/2025/10/tjs-george-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/10/tjs-george-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy