Thiruvananthapuram hospital suicide
തിരുവനന്തപുരം: രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ ഭര്‍ത്താവും മരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്.
ആശുപത്രിയില്‍ ഡയാലിസിസിന് എത്തിയ കരകുളം സ്വദേശിനി ജയന്തിയെ ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


COMMENTS