തിരുവനന്തപുരം : പി എം ശ്രീയിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിബന്ധനകളിൽ ആശങ്കയുണ്ട്.മുഖ്യമന്ത്...
തിരുവനന്തപുരം : പി എം ശ്രീയിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിബന്ധനകളിൽ ആശങ്കയുണ്ട്.മുഖ്യമന്ത്രി വന്ന ശേഷം സിപിഐയുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി എം ശ്രീ നിബന്ധനകളിൽ എതിർപ്പ് തുടരും. നിബന്ധന വച്ച് കേന്ദ്രം സർക്കാരുകളെ ഞെരുക്കുന്നു. കോൺഗ്രസിന് സമരം നടത്താൻ അവകാശമില്ല.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ആണ് ആദ്യം പദ്ധതി നടപ്പാക്കിയത്. കേന്ദ്രത്തിന്റെ അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം നടപ്പിലാക്കുന്നത് സർക്കാരിലൂടെയല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Key Words: CPM, PM Shri Scheme, MV Govindan

COMMENTS