The UAE also imposed a ban on the Uranus Star bottled water brand, following the report of two poisoning deaths in Oman linked to its consumption
ദുബായ് : യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളം കുടിച്ച് ഒമാനില്‍ രണ്ടുപേര്‍ വിഷബാധയേറ്റ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത്തിനു പിന്നാലെ യു എ ഇയിലും ഈ ബ്രാന്‍ഡിനു നിരോധനം ഏര്‍പ്പെടുത്തി.
ഇറാനില്‍ നിന്നുള്ള കുപ്പിവെള്ള ബ്രാന്‍ഡാണിത്. ഒമാന്‍ അധികൃതര്‍ നടത്തിയ ലബോറട്ടറി പരിശോധനയില്‍, ഈ ഉല്‍പ്പന്നത്തിന്റെ ചില പാക്കേജുകളില്‍ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഇത് ആംഫെറ്റാമൈന്‍ ആണെന്ന് കണ്ടെത്തിയതായും പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ഒമാന്‍ ഇറാനില്‍ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി നിരോധിക്കുകയും യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളം വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഈ ബ്രാന്‍ഡിന്റെ കുപ്പിവെള്ളം തങ്ങളുടെ വിപണികളില്‍ വില്‍ക്കുന്നില്ലെന്ന് അറിയിക്കുകയും വില്‍പനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയവും യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളത്തിന് രാജ്യത്ത് ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും, പൊതുജനങ്ങളോട് ഈ ഉല്‍പ്പന്നം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


COMMENTS