സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'പീറ്റര്‍'...
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'പീറ്റര്‍' ടീസര്‍ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.
ദൂരദര്‍ശന' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. വളരെ നിഗൂഢമായ ഒരു കഥാപശ്ചാത്തലമുള്ള ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണെന്നും ടീസറിലൂടെ സൂചന നല്‍കുന്നു. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
Key Words: New Movie, Teaser


COMMENTS