കോഴിക്കോട് : പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംപി...
കോഴിക്കോട് : പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംപി. അന്നേ ദിവസം തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡെന്നും വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. യുഡിഎഫ് പ്രവര്‍ത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും സസ്പെന്‍ഷന്‍ നടപടി മാത്രമാണ് ഉണ്ടായതെന്നും അതിനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും സി ഐ അഭിലാഷ് ഡേവിഡ് വ്യക്തമാക്കി.
Key Words: Vadakara Control Room CI, Shafi Parambil, Perambra Clash


COMMENTS