The Special Investigation Team (SIT) has registered an FIR in connection with the Sabarimala gold heist, naming members of the 2019 TDB
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയിലെ അംഗങ്ങളെ പ്രതിചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഭരണസമിതിയുടെ അറിവോടെയാണ് കട്ടിളക്കടത്ത് എന്ന കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പ്രതിചേര്‍ക്കപ്പെട്ടവര്‍ (2019ലെ ഭരണസമിതി അംഗങ്ങള്‍):
എ. പത്മകുമാര്‍ (പ്രസിഡന്റ്)
കെ. രാഘവന്‍
കെ. പി. ശങ്കരദാസ്
എന്‍. വാസു
പ്രധാന പ്രതികളും ആരോപണങ്ങളും:
ഒന്നാം പ്രതി: ഉണ്ണികൃഷ്ണന്‍ പോറ്റി.
രണ്ടാം പ്രതി: പോറ്റിയുടെ നിര്‍ദേശപ്രകാരം കട്ടിളപ്പാളി കൊണ്ടുപോയ കല്‍പേഷ്.
മറ്റ് പ്രതികള്‍: 2019ലെ ദേവസ്വം കമ്മിഷണര്‍ (മൂന്നാം പ്രതി), തിരുവാഭരണ കമ്മിഷണര്‍ (നാലാം പ്രതി), എക്‌സിക്യൂട്ടീവ് ഓഫീസര്‍ (അഞ്ചാം പ്രതി), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (ആറാം പ്രതി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഏഴാം പ്രതി).
ക്രിമിനല്‍ ഗൂഢാലോചന, രേഖകളില്‍ അടക്കം കൃത്രിമം കാണിക്കല്‍, നിയമങ്ങളില്‍ മാറ്റം വരുത്തല്‍ എന്നിവയിലൂടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ആക്ട് പ്രകാരം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഈ കേസില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
പ്രതികളുടെ പ്രതികരണം:
എന്‍. വാസു: ഒരു കുറ്റവും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തതുകൊണ്ട് തെല്ലും ഭയമില്ല. 2019 മാര്‍ച്ച് 14-ന് താന്‍ ദേവസ്വം കമ്മിഷണര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് നവംബറിലാണ് പ്രസിഡന്റായി തിരിച്ചെത്തിയത്. തനിക്കെതിരായ ഒരു തെളിവും അന്വേഷണ സംഘത്തിന്റെ പക്കല്‍ ഉണ്ടാകില്ല. ചോദ്യം ചെയ്യലിന് വിളിച്ചാല്‍ പൂര്‍ണ്ണമായി സഹകരിക്കും.
എ. പത്മകുമാര്‍: എനിക്കെതിരെ കേസെടുത്തതിനെക്കുറിച്ച് അറിയില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ട്. പുതിയ കട്ടിളപ്പാളിയുടെ കാര്യത്തില്‍ ഒരു കുറിപ്പും നല്‍കിയിട്ടില്ല. കട്ടിളപ്പാളി സന്നിധാനത്ത് നിന്ന് കൊണ്ടുപോയത് അറിഞ്ഞില്ല.
സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. ശ്രീകോവില്‍ വാതില്‍പ്പാളി സ്വര്‍ണം പൂശി നല്‍കിയ കര്‍ണാടക സ്വദേശി ഗോവര്‍ധനില്‍ നിന്ന് എസ്.ഐ.ടി. വിവരങ്ങള്‍ തേടും.
ചെന്നൈയില്‍ അറ്റകുറ്റപ്പണി നടത്തി തിരികെ എത്തിച്ച സ്വര്‍ണപ്പാളികള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.
Summary: The Special Investigation Team (SIT) has registered an FIR in connection with the Sabarimala gold heist, naming members of the 2019 Travancore Devassom Board administration as accused.
The investigation team found that the crime, involving the smuggling of the door lintel (Kattilakkadathu), took place with the full knowledge of the administrative body.
Those Accused (Members of the 2019 Administrative Body):
A. Padmakumar (President)
K. Raghavan
K. P. Sankaradas
N. Vasu
Main Accused and Allegations:
First Accused: Unnikrishnan Potti.
Second Accused: Kalpesh, who transported the door lintel on Potti’s instruction.
Other Accused: The 2019 Devassom Commissioner (Third Accused), Thiruvabharanam Commissioner (Fourth Accused), Executive Officer (Fifth Accused), Administrative Officer (Sixth Accused), and Assistant Engineer (Seventh Accused).


COMMENTS